കണ്ണൂര്‍ വിമാനത്താവളം: റോഡ് വികസന സര്‍വെ തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗത്തില്‍ പുരോഗമിക്കവെ വിമാനത്താവളത്തിലേക്കുള്ള 25 മീറ്റര്‍ വീതിലുള്ള നാലുവരിപ്പാതയുടെ...

കണ്ണൂര്‍ വിമാനത്താവളം: റോഡ് വികസന സര്‍വെ തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗത്തില്‍ പുരോഗമിക്കവെ വിമാനത്താവളത്തിലേക്കുള്ള 25 മീറ്റര്‍ വീതിലുള്ള നാലുവരിപ്പാതയുടെ സര്‍വെ തുടങ്ങി. മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി ചേരുന്ന റോഡിന്റെ സര്‍വേ പ്രവര്‍ത്തനമാണ് തുടങ്ങിയത്.

പൊതുമരാമത്ത് വകുപ്പ് പാനൂര്‍ റോഡ് സെക്ഷന്‍ അസി. എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
51 കിലോമീറ്റര്‍ നീളം വരുന്ന റോഡ് കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തുര്‍ ,മേക്കുന്ന്, പാനൂര്‍, പൂക്കോട്, കുത്തുപറമ്പ് വഴി മട്ടന്നുരില്‍ എത്തിക്കാനാണ് തിരുമാനം.
എകദേശം 102 കോടി രൂപയാണ് ഇതിന് വേണ്ടി വരുന്ന നിര്‍മാണച്ചെലവ്.

സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ഭൂമി ഏറ്റെടുക്കന്‍ അടക്കമുള്ള രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങും. ഇതിനുപുറമെ വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തിയ മാനന്തവാടി -മട്ടന്നൂര്‍ നാലുവരിപ്പാതയുടെ സര്‍വേയും മൂന്ന് മാസം കൊണ്ട് പൂര്‍ത്തികരിക്കും.

മാനന്തവാടി ബോയ് ടൗണ്‍ പേരാവൂര്‍, മാലൂര്‍, ശിവപുരം വിഴി മട്ടന്നൂരില്‍ എത്തി ചേരുന്ന നിലവിലെ റോഡ് വീതി കൂടി നാലുവരിപ്പാത നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടക്കുന്നത്. 22 ലക്ഷം രൂപയാണ് സര്‍വേയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. കോഴിക്കോട്ടുള്ള സ്വകാര്യ ഏജന്‍സിയാണ് ടെന്‍ഡര്‍ എടുത്തിരിക്കുന്നത്.

ഈ മാസം തന്നെ സര്‍വേ തുടങ്ങും സാറ്റ് ലൈറ്റ് സേവനം ഉപയോഗിച്ചാവും സര്‍വേ.റോഡിന്റെ ലൊക്കേഷനെടുത്ത് ഏറ്റവും കുറവ് ദൂരവും മറ്റ് സൗകര്യങ്ങളും കണ്ടെത്തും .
നിലവിലെ റോഡ് നിലനിര്‍ത്തിയാണ് നാലു വരിപ്പാത നിലവില്‍ വരിക.പാത കടന്ന് പോവുന്ന കെട്ടിടങ്ങളിലെ കച്ചവടം ചെയ്യുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കേണ്ട തരത്തിലുള്ള പദ്ധതികൂടി ഉള്‍പ്പെടുത്തിയാണ് റോഡ് വിതികൂട്ടുക.