കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉഡാന്‍ സര്‍വ്വിസ് ഉടനുണ്ടാകില്ല 

Published On: 17 Jun 2018 11:30 AM GMT
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും  ഉഡാന്‍ സര്‍വ്വിസ് ഉടനുണ്ടാകില്ല 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കാൻ തീരുമാനിച്ച ഉഡാൻ സർവീസ് കണ്ണൂർ വിമാനത്താവള വികസനത്തിന് തിരിച്ചടിയാക്കുമെന്ന് ആശങ്ക. കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉഡാൻ സർവീസിന്റെ കരാർ വ്യവസ്ഥ വിമാനത്താവള വരുമാനത്തിന് ഇടിവു വരുമെന്ന് ആശങ്കയിലാണ് കിയാൽ.

സാധരണക്കാർക്കും വിമാനയാത്ര ലഭിക്കാൻ വേണ്ടിയാണ് ഉഡാൻ പദ്ധതി തീരുമാനിച്ചത്. എന്നാൽ 892 കോടി രൂപ വായ്പയുള്ള കണ്ണൂർ വിമാനത്താവളം കമ്പനിക്ക് ഉഡാൻ സർവീസ് കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കരാർ പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് വിമാനത്താവള കമ്പനി. ഉഡാൻ സർവീസ് നടത്തുന്ന എയർലൈൻ കമ്പനികൾക്കു റൂട്ടുകൾ മുന്നുവർഷത്തേക്കു കുത്തകയായി നൽക്കണമെന്നും വിമാനത്താവളക്കൂലി വാങ്ങരുതെന്ന വ്യവസ്ഥയുമാണ് കണ്ണുർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്.

രാജ്യന്തര എയർലൈൻ കമ്പനികൾ കണ്ണൂരിലേക്കു വരാനുള്ള സാധ്യത കുറയുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കണ്ണൂരിൽ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളുരു, ഹൂബ്ലി, ഡൽഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ എല്ലാം ദിവസവും സർവീസ് നടത്തും. ഉഡാൻ പദ്ധതിയിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകളും എയർപോർട്ട് അതോറിറ്റിയും ധാരണപത്രം ഇതിനകം തന്നെ ഒപ്പുവച്ചിട്ടുണ്ട്.

ആഭ്യന്തര സർവീസുകളില്‍ തുടക്കത്തിൽ യാത്രക്കാർ കുറയാൻ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനികൾക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വിജി എഫ് (വയ ബീലിറ്റി ഗ്യാപ് ഫണ്ട് ) ആയി സംസ്ഥാന സർക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സർക്കാരും വഹിക്കാൻ ധാരണയായിട്ടുണ്ട്. ഇന്ധനത്തിനുള്ള ജി എസ് ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായി. അതേ സമയം ഉഡാൻ പദ്ധതിയുടെ കാര്യത്തിൽ വിശദമായ ചർച്ച നടത്തി മാത്രമേ തീരുമാനമുണ്ടാകു എന്നാണ്‌ കിയാൽ അധികൃതരുടെ വാദം.

Top Stories
Share it
Top