മട്ടന്നൂരിൽ മൂന്ന് സി.പി.എം പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു

Published On: 2018-07-01T16:30:00+05:30
മട്ടന്നൂരിൽ മൂന്ന് സി.പി.എം പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു

കണ്ണൂർ: മട്ടന്നൂരിൽ കാർ തടഞ്ഞ് നിർത്തി മൂന്ന് സി.പി.എം പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. മട്ടന്നൂർ പെട്രോൾ പമ്പിനു സമീപത്തു നിന്നായിരുന്നു സംഭവം.

വെട്ടേറ്റ ഇടവേലിക്കൽ സ്വദേശികളായ ലതീഷ് ,ലനീഷ് ,സായിത്ത് എന്നിവരെ കണ്ണൂർ എ.കെ.ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Top Stories
Share it
Top