ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആന്‍ പ്രചോദനം നല്‍കിയിട്ടില്ല; ഇത് സലഫിസം-കാന്തപുരം

Published On: 18 July 2018 7:45 AM GMT
ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആന്‍ പ്രചോദനം നല്‍കിയിട്ടില്ല; ഇത് സലഫിസം-കാന്തപുരം

കോഴിക്കോട്: എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.പി സുന്നി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദമാണെന്നും കാന്തപുരം പറഞ്ഞു.

ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ല. ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് പ്രശ്‌നം. പേര് എന്തായാലും സലഫിസമാണ് ഇതിന് പിന്നിലെന്നും കാന്തപുരം പറഞ്ഞു.

Top Stories
Share it
Top