സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

Published On: 15 March 2018 6:30 AM GMT
സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലുദിവസം വൈകിയത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നേരിട്ടു ഹാജരാവാന്‍ പറഞ്ഞിരുന്നെങ്കിലും പകരം ഓഫീസിലെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയാണ് ഹാജരായത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ടു ഹാജരാവാത്തതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ ക്ഷുഭിതനാവുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതി അലക്ഷ്യനടപടികളില്‍ നിന്നും സര്‍ക്കാരിനെ ഒഴിവാക്കി.

Top Stories
Share it
Top