കൊല്ലത്ത് കരിമ്പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

Published On: 2018-06-06T17:30:00+05:30
കൊല്ലത്ത്  കരിമ്പനി ;   ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനി സ്വദേശിക്കാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ആരോഗ്യനില തരണം ചെയ്തിട്ടുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കരിമ്പനി പകരില്ല. മണ്ണീച്ചയാണ് പനി പരത്തുന്നത്. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Top Stories
Share it
Top