കരിപ്പൂര്‍ വിമാനത്താവളത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

Published On: 4 July 2018 2:15 PM GMT
കരിപ്പൂര്‍ വിമാനത്താവളത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനില്‍ക്കുന്നതായി ആരോപണം. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രവര്‍ത്തരാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണ്. വലിയ വിമാനങ്ങള്‍ ഇറക്കുവാനുള്ള എല്ലാ അനുതിയും ലഭിച്ച ശേഷവും വീണ്ടും പഠനം നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടറെ ക്ഷണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് കണ്ണൂര്‍ വിമാനത്താവളത്തിന് ശക്തി പകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് അപക്വമായ നിലപാടാണ്, മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം പത്രസമ്മേളനത്തില്‍ അരോപിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്വകാര്യവിമാന മുതലാളിമാരും വിമാനത്താവളത്തെ അട്ടിമറിക്കുന്നതിന് പിന്നിലുണ്ടെന്നും മലബാര്‍ നിവാസികളായ പ്രവാസികള്‍ക്ക് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളം വഴിവരേണ്ട സാഹചര്യമാണ് നിലവിലെന്നും പത്രസമ്മേളനം ആരോപിച്ചു. പ്രവാസികളുടെ മൃദദേഹങ്ങള്‍ പോലും ആറുമണിക്കൂറോളം സഞ്ചരിച്ച് കൊണ്ടുവരേണ്ട ഗതികേടാണെന്നും ഇവര്‍ പറഞ്ഞു.

അട്ടിമറി അന്വേഷിക്കണെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കമ്മീഷ്ണര്‍, എയര്‍പോര്‍ട്ട് അതോറിറ്റി വിജിലന്‍സ് കമ്മീഷ്ണര്‍, സിബിഐ എന്നിവര്‍ക്ക് പരാതി നല്‍കിയതായും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പറഞ്ഞു. ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, സെക്രട്ടറി കെ. രമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി കെ. സെയ്ഫുദ്ദീന്‍, കോ-ഓര്‍ഡിനേറ്റര്‍ ടി.പി.എം ഹാഷിര്‍ അലി, രക്ഷാധികാരി ഹസ്സന്‍ തിക്കോടി, എക്‌സിക്യൂട്ടീവ് മെമ്പര്‍ അരുണ്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top Stories
Share it
Top