കരിപൂര്‍; റണ്‍വേ 3400 മീറ്ററായി ഉയര്‍ത്താനുള്ള നടപടി തുടങ്ങി-മുഖ്യമന്ത്രി

Published On: 2018-06-25 08:45:00.0
കരിപൂര്‍; റണ്‍വേ 3400 മീറ്ററായി ഉയര്‍ത്താനുള്ള നടപടി തുടങ്ങി-മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കൂട്ടുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നിലവിലുള്ള റണ്‍വേയുടെ നീളം 2850 മീറ്ററായതിനാല്‍ ജംബോ വിമാനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കുന്നതിന് റണ്‍വേയുടെ നീളം 3400 മീറ്ററായും റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വര്‍ദ്ധിപ്പിക്കണം.

കൂടാതെ പാരലല്‍ ടാക്‌സിവേ നിര്‍മ്മാണം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 240 മീറ്റര്‍ വീതമാക്കുന്ന പ്രവൃത്തി എന്നിവയും പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ 485.3 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും പി.അബ്ദുല്‍ ഹമീദിന്റെ സ്ബമിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് യാത്രക്കാര്‍ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top Stories
Share it
Top