കരിപ്പൂർ വിമാനത്താവളം: കേരളത്തിലെ എം പിമാർ പ്രധാനമന്ത്രിയെ കാണും; പി കെ കുഞ്ഞാലിക്കുട്ടി

Published On: 2018-07-02 16:00:00.0
കരിപ്പൂർ വിമാനത്താവളം: കേരളത്തിലെ എം പിമാർ പ്രധാനമന്ത്രിയെ കാണും; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ എം.പിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കരിപ്പൂരിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ജനപ്രതിനിധികൾ ആത്മാർത്ഥ കാണിക്കുന്നില്ലെന്ന വി. മുരളീധരന്റെ പ്രസ്താവന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ചിലർ കരിപ്പൂർ വിമാനത്താവളത്തിന്റെ ചരിത്രം അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മാങ്ങയേതാ ചക്കയേതാ എന്നറിയാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top