കരിപ്പൂര്‍ വിമാനത്താവളം അവഗണന; എം.കെ. രാഘവന്‍ എം.പിയുടെ ഉപവാസം അവസാനിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കുക തുടങ്ങിയ...

കരിപ്പൂര്‍ വിമാനത്താവളം അവഗണന; എം.കെ. രാഘവന്‍ എം.പിയുടെ ഉപവാസം അവസാനിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.കെ. രാഘവന്‍ എംപി 24 മണിക്കൂര്‍ ഉപവാസ സമരം അവസാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.കെ രാഘവന്‍ എം.പിക്ക് നാരാങ്ങ നീര് നല്‍കി. മലബാറിന്റെ സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമായത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അടിയന്തരമായി അനുമതി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് കേരളത്തിലെ എം.പിമാര്‍ക്കൊപ്പം വ്യോമയാന മന്ത്രിയെ കാണും. കാര്‍പ്പറ്റിങ്ങ് പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ ഇറങ്ങാത്തതിന്റെ കാരണം അവ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ സമര്‍പ്പിച്ച നഷ്ടപരിഹാര പാക്കേജ് അംഗീകരിക്കണം. മതിയായ നഛ്ടപരിഹാരം കൊടുത്താല്‍ എല്ലാവരും ഭൂമി വിട്ടു നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് അധ്യക്ഷത വഹിച്ചു. എം.ഐ ഷാനവാസ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി അബ്ദുല്‍ മജീദ്, എന്‍. സുബ്രഹ്മണ്യന്‍, മുസ്ലി ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, പി.വി ഗംഗാധരന്‍, സി. എ ചാക്കുണ്ണി, കെ.എം ബഷീര്‍, കെ.സി അബു എന്നിവര്‍ പ്രസംഗിച്ചു.

Read More >>