- Sun Feb 17 2019 15:47:06 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 15:47:06 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഇന്ന് കർക്കിടകവാവ്: പതിനായിരങ്ങൾ പിതൃതർപ്പണം നടത്തുന്നു
വെബ്ഡെസ്ക്ക്: ഇടവിട്ട് പെയ്യുന്ന മഴ വകവെക്കാതെ പതിനായിരങ്ങള്‍ ഇന്ന് പിതൃ മോക്ഷത്തിനായി കര്‍ക്കിടകവാവു ബലിതര്‍പ്പണം നടത്തുന്നു. പുലര്‍ച്ചെ മുതല്ക്കു തന്നെ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വന്‍ തിരക്കാണുള്ളത്. മിക്കയിടങ്ങളിലും ചടങ്ങുകള്‍ പുലര്‍ച്ചെ 4മണിക്ക് തന്നെ ആരംഭിച്ചിരുന്നു. ഡാമുകള്‍ തുറന്നതുകാരണം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവയില്‍ ബലിതര്‍പ്പണത്തിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ഥകേന്ദ്രങ്ങളില്‍ സുരക്ഷ പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചടങ്ങു നടത്താനുള്ള ഇടങ്ങള്‍ ബോര്‍ഡും കളക്ടര്‍മാരും അഗ്നിരക്ഷാസേനയും ചേര്‍ന്നു നിശ്ചയിച്ചിട്ടുണ്ട്. അവിടെമാത്രമേ ബലി ഇടാവൂ. പുഴയില്‍ അധികസമയം ചെലവിടാന്‍ അനുവദിക്കില്ല. അതതു സ്ഥലത്ത് സുരക്ഷാജീവനക്കാര്‍ നല്കുന്ന നിര്‍ദേശം പാലിക്കണം.
ദേശീയ ദുരന്തനിവാരണസേനയും തീരസംരക്ഷണസേനയും സുരക്ഷ ഉറപ്പാക്കാന്‍ രംഗത്തുണ്ട്. പുഴയില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിനു ബദല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം, വര്‍ക്കല, മലപ്പുറം തിരുനാവായ, വയനാട് തിരുനെല്ലി, കൊല്ലം തിരുമുല്ലവാരം തുടങ്ങി എല്ലാ പ്രമുഖ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും കൂടുതലാളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
