കാസർ​ഗോഡ് 15 പേരെ പേപ്പട്ടി കടിച്ചു

കാസർകോട്: നഗരത്തിലും പരിസരങ്ങളിലും ഭീതി വിതച്ച് പേപ്പട്ടി 15 പേരെ കടിച്ച് പരിക്കേൽപിച്ചു. ഇവരെല്ലാം കാസർ​ഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ...

കാസർ​ഗോഡ് 15 പേരെ പേപ്പട്ടി കടിച്ചു

കാസർകോട്: നഗരത്തിലും പരിസരങ്ങളിലും ഭീതി വിതച്ച് പേപ്പട്ടി 15 പേരെ കടിച്ച് പരിക്കേൽപിച്ചു. ഇവരെല്ലാം കാസർ​ഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാർ അടിച്ചു കൊന്നെങ്കിലും മറ്റു നായ്കളെയും മൃഗങ്ങളെയും കടിച്ചിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.

കാസർ​ഗോഡ് ബസ് സ്റ്റാന്റിലും പരിസരത്തുമുള്ളവരെയാണ് പേപ്പട്ടി കടിച്ചത്. കർണാടക സ്വദേശിനിയും അമയ് കോളനിയിലെ താമസക്കാരിയുമായ രേണുക (36), തമിഴ്നാട് സ്വദേശിനി ആര്യ (64), കാസർ​ഗോഡ് അശോക് നഗറിലെ രാഹുൽ (45), മീപ്പുഗിരിയിലെ സാക്കിർ (24), ചൂരിയിലെ സദ്ദാം ഹുസൈൻ (25) തുടങ്ങി 15 പേരാണ് ചികിൽസ തേടിയത്. നായയുടെ കടിയേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

അതേ സമയം നഗരത്തിൽ അലഞ്ഞു തിരിയുന്ന നായകളെയും കന്നുകാലികളെയും നിയന്ത്രിക്കാൻ നഗരസഭാ അധികൃതർ നടപടിയെടുക്കന്നില്ലെന്ന് നഗരവാസികൾ ആരോപിച്ചു.

Read More >>