കാസർകോട്ട് ബിഎസ്എൻഎൽ എഞ്ചിനീയറെ  വെട്ടിക്കൊന്നു

Published On: 2018-07-03T21:45:00+05:30
കാസർകോട്ട് ബിഎസ്എൻഎൽ എഞ്ചിനീയറെ  വെട്ടിക്കൊന്നു

കാസർകോട്: ബിഎസ്എൻഎൽ കാസർകോട് ഡിവിഷനൽ എഞ്ചിനീയറെ വെട്ടിക്കൊന്നു. മല്ലം സ്കൂളിന് സമീപം താമസിക്കുന്ന സുധാകരൻ (55) നെയാണ് കൊലപ്പെടുത്തിയത്. ചൊവാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് പോകുമ്പോൾ വീടിന് സമീപം മല്ലം ജങ്ഷനിൽ വച്ചാണ് കഴുത്തിന് വെട്ടേറ്റത്. നേരത്തെ ഇവിടെ ഉണ്ടായ വഴി തർക്കമായിരിക്കുമോ കൊലക്ക് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Top Stories
Share it
Top