ഐ എസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

കാസര്‍കോട്: സംസ്ഥാനത്തുനിന്ന് ഐ എസില്‍ ചേര്‍ന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ഐ എസില്‍...

ഐ എസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

കാസര്‍കോട്: സംസ്ഥാനത്തുനിന്ന് ഐ എസില്‍ ചേര്‍ന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ഐ എസില്‍ ചേര്‍ന്നവരുടെ സംഘത്തിലെ പ്രധാനിയായ കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷീദിന്റെ സ്വത്തുവിവരങ്ങള്‍ ആദ്യഘട്ടത്തില്‍ റവന്യൂവകുപ്പ് ശേഖരിച്ചു തുടങ്ങിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

റാഷിദിന്റെ കാസര്‍കോടുള്ള വീട്ടില്‍ റവന്യൂ വകുപ്പ് നോട്ടീസ് പതിച്ചു.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രാജ്യംവിട്ടവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കൊച്ചി എന്‍ ഐ എ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.വീട് സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസറാണ് കോടതി നിര്‍ദേശപ്രകാരം റവന്യൂ റിക്കവറിയുടെ നടപടികള്‍ ആരംഭിച്ചത്.

ഓഗസറ്റ് 13ന് റാഷിദിനോട് കോടതിയില്‍ നേരിട്ടു ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. റാഷിദ് ഉള്‍പ്പെടെ 21 പേരാണ് കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് അഫ്ഗാനിസ്ഥാനിലെ ഐ എസ് താവളത്തില്‍ എത്തിയതായി കണക്കാക്കിയിട്ടുള്ളത്.

Read More >>