കാസര്‍കോട് ബാലകൃഷ്ണന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

Published On: 18 May 2018 7:00 AM GMT
കാസര്‍കോട് ബാലകൃഷ്ണന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2001 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ നടത്തി. ഗൂഡാലോചനയെ തുടര്‍ന്ന് ബാലകൃഷ്ണനെ കാറില്‍ കയറ്റി ചന്ദ്രഗിരി പുഴയ്ക്ക് സമീപം കുത്തികൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. രാജ്യം വിട്ട പ്രതി ഇക്ബാലിനെ ഇന്റര്‌പോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

Top Stories
Share it
Top