കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് 5പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

ഉപ്പള (കാസര്‍കോട്): ഉപ്പള നയാബസാറിലെ ദേശിയ പാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. 13...

കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് 5പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

ഉപ്പള (കാസര്‍കോട്): ഉപ്പള നയാബസാറിലെ ദേശിയ പാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. രണ്ടു കുട്ടികളുടെ നില ഗുരുതരം. കര്‍ണാടക അജിനടുക്ക ഉള്ളാല്‍ സ്വദേശികളായ ബീഫാത്തിമ, മുഷ്താഖ്, നസീമ, ഇംത്യാസ്, അസം എന്നിവരാണ് മരിച്ചത്.

ബീഫാത്തിമയുടെ പാലക്കാടുള്ള വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ രാവിലെ ആറോടെയാണ് അപകടം. ജീപ് യാത്രക്കാരാണ് മരിച്ചവര്‍. 18 പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇംത്യാസാണ് ജീപ്പ് ഓടിച്ചിരുന്നതെന്ന് കുമ്പള പോലിസ് പറഞ്ഞു. പരിക്കേറ്റവരേയും മരിച്ചവരേയും മംഗളൂരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ ജീപ് പൂര്‍ണമായും തകര്‍ന്നു.

Story by
Read More >>