കട്ടിപ്പാറയില്‍ ഇന്നും തിരച്ചില്‍ തുടരും; സര്‍വ്വകക്ഷി യോഗവും ഇന്ന്

Published On: 2018-06-18 03:15:00.0
കട്ടിപ്പാറയില്‍ ഇന്നും തിരച്ചില്‍ തുടരും; സര്‍വ്വകക്ഷി യോഗവും ഇന്ന്

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി കോഴിക്കോട് കട്ടിപ്പാറയില്‍ ഇന്നും തിരച്ചില്‍ തുടരും.കാണാതായ കരിഞ്ചോല അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയ്ക്ക് വേണ്ടിയാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. 13 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. റഡാര്‍ സ്‌കാനിങ് സംവിധാനം ഉപയോഗിച്ചായിരിക്കും ഇന്ന് തിരച്ചില്‍ നടക്കുക. അതേസമയം, കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ ഇരയായവരുടെ ബന്ധുക്കളുടെയും പരിസരവാസികളുടെയും സന്നദ്ധസംഘടനാ ലീഡര്‍മാരുടെയും യോഗവും ഇന്ന് ചേരും.

Top Stories
Share it
Top