കരിഞ്ചോലയിൽ തെരച്ചിനായി റെഡാർ സംവിധാനം- ​മന്ത്രി ടി.പി രാമകൃഷ്​ണൻ

കോഴിക്കോട്​: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ രണ്ടുപേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കരിഞ്ചോല...

കരിഞ്ചോലയിൽ തെരച്ചിനായി റെഡാർ സംവിധാനം- ​മന്ത്രി ടി.പി രാമകൃഷ്​ണൻ

കോഴിക്കോട്​: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ രണ്ടുപേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കരിഞ്ചോല അബ്​ദുറഹ്മാ​​​​ൻെറ ഭാര്യ നഫീസ, ഹസ​​​​ൻെറ ഭാര്യ ആസ്യ എന്നിവരെയാണ്​ ഇനി കണ്ടെത്താനുള്ളത്​.

അതേസമയം കാണാതായവർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന്​ സ്​കാനിങ്ങിലൂടെ തിരിച്ചറിയുന്ന റെഡാർ സംവിധാനം തെരച്ചിലിനായി ഉച്ചക്ക്​ മുമ്പ്​ തന്നെ എത്തിക്കുമെന്നും ഇതിനായി വിദഗ്​ധ സംഘവും ഇന്നെത്തുമെന്നും മന്ത്രി ടി.പി രാമകൃഷ്​ണൻ പറഞ്ഞു. ദുരിത ബാധിതർക്ക്​ ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കു​മെന്നും മന്ത്രി അറിയിച്ചു.

മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രാവിലെ മുതല്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 40 പേര്‍ വീതമുള്ള രണ്ട് യൂനിറ്റുകള്‍, 280 പേരുള്ള ഫയര്‍ഫോഴ്സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, അമ്പതിലധികം പൊലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥല​ത്തെത്തിച്ചിട്ടുണ്ട്. സ്ക്വാഡിലെ രണ്ട് നായ്​ക്കളെയും തെരച്ചിലിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പൊലീസ് നായ്​ക്കള്‍ മണംപിടി​ച്ചെത്തിയ സ്ഥലത്തായിരുന്നു ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നത്​.

Read More >>