കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; നാല് മൃതദേഹം കൂടി കണ്ടെടുത്തു

Published On: 2018-06-16T18:00:00+05:30
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; നാല് മൃതദേഹം കൂടി കണ്ടെടുത്തു

കോഴിക്കോട്; കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച നാല് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. നുസ്‌റത്ത് (26), മകള്‍ റിന്‍ഷ മെഹ്‌റിന്‍ (4), മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇനി രണ്ട് പേരെ കൂടെയാണ് കണ്ടെത്താനുള്ളത് ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയും ഉരുള്‍പൊട്ടലും മേഖലയില്‍ കനത്ത നാശമാണ് ഉണ്ടാക്കിയത്. ഉരുള്‍പൊട്ടലുണ്ടായ വ്യാഴാഴ്ച ഏഴു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
മലവെള്ളപ്പാച്ചിലില്‍ നാല് വീടുകള്‍ വെള്ളത്തിനടിയിലാവുകയും വന്‍ കൃഷിനാശവും മേഖലയിലുണ്ടായി.

Top Stories
Share it
Top