കെവിന്റെ കൊലപാതകം: കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

Published On: 2018-05-29 04:30:00.0
കെവിന്റെ കൊലപാതകം: കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കോട്ടയത്ത് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ്, കേരള പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി, അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ എന്നിവരും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.


Top Stories
Share it
Top