കെവിന്റേത് ദുരഭിമാനക്കൊല; ജീർ‌ണ സംസ്കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ട് വരണം- മുഖ്യമന്ത്രി

Published On: 2018-06-04T10:15:00+05:30
കെവിന്റേത് ദുരഭിമാനക്കൊല; ജീർ‌ണ സംസ്കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ട് വരണം- മുഖ്യമന്ത്രി

തിരുവനന്തപുരം: കെവിന്റേത് ദുരഭിമാനക്കൊലപാതകമാണെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കേസിൽ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെവിന്റെ ദുരഭിമാനക്കൊല കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത്തരം ജീർ‌ണ സംസ്കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരഭിമാനക്കൊലയില്‍ ആഭ്യന്തര വകുപ്പിന്റെ പരാജയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.പോലീസിന്റേത് ഗുരുതര വീഴ്ചയാണെന്നും പോലീസിന്റെ അറിവോട് കൂടിയ കൊലപാതകമാണ് കെവിന്റേതെന്നും പ്രതിപക്ഷം ആരോപിച്ചു. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വരാപുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആരെങ്കി
ലും പ്രത്യേക നിര്‍ദ്ദേശം നല്‍കിയ കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Top Stories
Share it
Top