കയ്യാങ്കളിക്കിടെ മർദ്ദനമേറ്റ കൗണ്‍സിലർ മരിച്ചു

നഗരത്തില്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിന്‌ സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. ഒന്‍പതു കൗണ്‍സിലര്‍മാര്‍ക്ക്‌ പരുക്കേറ്റിരുന്നു. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കയ്യാങ്കളിക്കിടെ മർദ്ദനമേറ്റ കൗണ്‍സിലർ മരിച്ചു

ആലപ്പുഴ: കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്കിടെ മര്‍ദ്ദനമേറ്റ് കുഴഞ്ഞ് വീണ എല്‍.ഡി.എഫ് കൗണ്‍സിലർ മരിച്ചു. 12ാം വാര്‍ഡ് കൗണ്‍സിലർ വി.എസ് അജയനാണ് മരിച്ചത്. മര്‍ദ്ദനമേറ്റ് കുഴഞ്ഞു വീണതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നഗരത്തില്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിന്‌ സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. ഒന്‍പതു കൗണ്‍സിലര്‍മാര്‍ക്ക്‌ പരുക്കേറ്റിരുന്നു. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വൈസ്‌ ചെയര്‍പേഴ്‌സണ്‍ ആര്‍.ഗിരിജ, അബ്‌ദുല്‍മനാഫ്‌, ശശികല, അനില്‍കുമാര്‍, ജലീല്‍.എസ്‌ പെരുമ്പളത്ത്‌, ഷാമിലാഅനിമോന്‍ എന്നീ എല്‍.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ക്കും യു.ഡി.എഫിലെ ഷാനവാസ്‌, ഷീജനാസര്‍എന്നിവര്‍ക്കുമാണ്‌ പരുക്കേറ്റത്‌. വി.എസ്‌.അജയന്‍, അബ്‌ദുല്‍മനാഫ്‌ എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക്‌ ആശുപത്രിയിലുംപ്രവേശിപ്പിച്ചിരുന്നു.

Story by
Read More >>