​ഗണേഷ് കുമാറിനെതിരായ മർദ്ദന കേസ്;  പിന്മാറാൻ കാരണം ഭയവും സമ്മർദ്ദവുമെന്ന് പരാതിക്കാരി

അഞ്ചൽ: കെ.ബി. ഗണേശ് കുമാർ എം.എൽ.എക്കെതിരായ കേസിൽ ഒത്തു തീർപ്പിന് സമ്മതിച്ചത് മകന്റെ ഭാവിയെ കരുതിയാണെന്ന് പരാതിക്കാരി ഷീന.പി.നാഥ്. മർദ്ദന കേസിൽ നിന്ന്...

​ഗണേഷ് കുമാറിനെതിരായ മർദ്ദന കേസ്;  പിന്മാറാൻ കാരണം ഭയവും സമ്മർദ്ദവുമെന്ന് പരാതിക്കാരി

അഞ്ചൽ: കെ.ബി. ഗണേശ് കുമാർ എം.എൽ.എക്കെതിരായ കേസിൽ ഒത്തു തീർപ്പിന് സമ്മതിച്ചത് മകന്റെ ഭാവിയെ കരുതിയാണെന്ന് പരാതിക്കാരി ഷീന.പി.നാഥ്. മർദ്ദന കേസിൽ നിന്ന് പിന്മാറുന്നത് ഭയവും സമ്മർദവും കൊണ്ടാണ്, ഭർത്താവ് വിദേശത്തായതിനാൽ വിഷയം കൈകാര്യം ചെയ്തത് അദ്ദേഹത്തിന്‍റെ വീട്ടുകാരാണ്. ഒത്തുതീർപ്പിന് ശ്രമിച്ചവരോട് ഭർത്താവിന്‍റെ വീട്ടുകാരോട് സംസാരിക്കാനാണ് താൻ പറഞ്ഞത്. ഭർത്താവ് സ്ഥലത്ത് എത്തിയതിനാൽ അദ്ദേഹമാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും ഷീന മാധ്യമങ്ങളോട് പറഞ്ഞു.

കെ.ബി. ഗണേഷ്​കുമാർ എം.എൽ.എ യുവാവിനെയും മാതാവി​നെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ സമ്മർദ ശ്രമം നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശിയായ വീട്ടമ്മ അഞ്ചൽ പൊലീസിലും പുനലൂർ ഡിവൈ.എസ്.പിക്കും നൽകിയ പരാതി പിൻവലിപ്പിക്കാനാണ്​ ഉൗർജിത നീക്കം നടക്കുന്നത്​.

എൻ.എസ്.എസ് കരയോഗം വഴിയും വനിതാസംഘം വഴിയുമാണ് വീട്ടമ്മക്കു​മേൽ ആദ്യം സമ്മർദം ഉണ്ടായത്. എന്നാൽ, ഇതിന് വഴങ്ങാതെ വീട്ടമ്മയും മകനും നിലപാടിൽ ഉറച്ചുനിൽക്കുകയും മജിസ്ട്രേറ്റിന് മുന്നിലെത്തി രഹസ്യമൊഴി നൽകുകയും ചെയ്​തു. വനിതാ കമീഷനിലും പരാതി നൽകി. ഇതോടെ എം.എൽ.എയുടെ നില കൂടുതൽ പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ്​ പരാതി പിൻവലിപ്പിക്കാൻ ശക്​തമായ സമ്മർദം ഗണേഷ്​കുമാറിനെ അനുകൂലിക്കുന്ന ഉന്നതരുടെ ഭാഗത്ത് നിന്ന്​ ഉണ്ടായത്​.