കീഴാറ്റൂരില്‍ സി.പി.എം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

തളിപ്പറമ്പ്: കീഴാറ്റൂരില്‍ സമരം നടത്തുന്നവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും പാര്‍ട്ടി തയ്യാറാണെന്ന് സി.പി.എം സംസ്ഥാനന സെക്രട്ടറി...

കീഴാറ്റൂരില്‍ സി.പി.എം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

തളിപ്പറമ്പ്: കീഴാറ്റൂരില്‍ സമരം നടത്തുന്നവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും പാര്‍ട്ടി തയ്യാറാണെന്ന് സി.പി.എം സംസ്ഥാനന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബി.ജെ.പി പോലുള്ളവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരില്‍ സി.പി.എം അനൂകൂല സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

പ്രകൃതിയെ പരമാവധി സംരക്ഷിച്ചുള്ള വികസനമാണ് എല്‍.ഡി.എഫ് നടത്തുന്നതെന്നും എല്‍.ഡി.എഫിനെ പരിസ്ഥിതി വിരുദ്ധരായി മുദ്രകുത്താന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം നടന്ന കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷമാണ് കോടിയേരി പരിപാടിക്കെത്തിയത്.

Read More >>