നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി

അങ്കമാലി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ എറണാകുളം സെഷന്‍സ് കോടതിയുടെ...

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി

അങ്കമാലി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ എറണാകുളം സെഷന്‍സ് കോടതിയുടെ അനുമതി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് കോടതി അനുമതി നല്‍കിയത്.

വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിക്കണമെന്ന നടിയുടെ ആവശ്യത്തിലും, കേസിലെ 11, 12 പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. അടുത്തമാസം പതിനെട്ടിന് കോടതി വിധി പറയും.

2017 ഫെബ്രുവരി 17ാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകും വഴി നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. നടന്‍ ദീലീപാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.Read More >>