ഭരണ -പ്രതിപക്ഷ വാക്കേറ്റത്തില്‍ സ്തംഭിച്ച് സഭ പിരിഞ്ഞു

തിരുവനന്തപുരം: ഭരണ -പ്രതിപക്ഷ വാക്കേറ്റത്തില്‍ നിയമസഭ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാകാതെ വന്നതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ പിരിഞ്ഞു....

ഭരണ -പ്രതിപക്ഷ വാക്കേറ്റത്തില്‍ സ്തംഭിച്ച് സഭ പിരിഞ്ഞു

തിരുവനന്തപുരം: ഭരണ -പ്രതിപക്ഷ വാക്കേറ്റത്തില്‍ നിയമസഭ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാകാതെ വന്നതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ പിരിഞ്ഞു. എടത്തലയില്‍ യുവാവിന് പൊലീസിന്റെ മര്‍ദ്ദനമേറ്റ സംഭവത്തെ ചൊല്ലിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്.

എടത്തലയില്‍ ഉസ്​മാനെ മർദിച്ച പരാതിയിൽ നാലു പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു​. എന്നാൽ തീവ്രവാദ സംഘടനകളാണ്​ മാർച്ച്​ നടത്തിയതെന്ന പരാമർശത്തെ തുടർന്നാണ്​ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്.

കഴിഞ്ഞ ദിവസമാണ് എടത്തല സ്വദേശി ഉസ്​മാ​​ൻെറ ബൈക്ക്​ പൊലീസ്​ വാഹനത്തിലിടിച്ചത്.ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്​ മർദനത്തിൽ കലാശിച്ചത്​. പൊലീസ്​ മർദനത്തിനൊടുവിൽ ഉസ്​മാ​​​ൻെറ കവിളെല്ല്​ തകർന്ന്​ അടിയന്തര ശസ്​ത്ര​ക്രിയക്ക്​ വിധേയനാകേണ്ടി വന്നിരുന്നു.

Story by
Read More >>