മാണിയെ വിമർശിക്കുന്ന സുധീരൻ സ്വന്തം ചരിത്രം പരിശോധിക്കണമെന്ന് കേരള കോൺ​ഗ്രസ്

തൃക്കാക്കര: കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ വി എം സുധീരനെതിരെ വിമര്‍ശനവുമായി കേരള കോൺഗ്രസ്. കെ എം മാണിയെ വിമർശിക്കുന്ന സുധീരൻ സ്വന്തം ചരിത്രം കൂടി...

മാണിയെ വിമർശിക്കുന്ന സുധീരൻ സ്വന്തം ചരിത്രം പരിശോധിക്കണമെന്ന് കേരള കോൺ​ഗ്രസ്

തൃക്കാക്കര: കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ വി എം സുധീരനെതിരെ വിമര്‍ശനവുമായി കേരള കോൺഗ്രസ്. കെ എം മാണിയെ വിമർശിക്കുന്ന സുധീരൻ സ്വന്തം ചരിത്രം കൂടി പരിശോധിക്കണം കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. 1980ൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സുധീരൻ അന്നു തോൽപിച്ചത് കോൺഗ്രസുകാരനെയാണ്. സുധീരൻ വിമർശനമുന്നയിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ഓർമയിൽ വേണമെന്നും കേരള കോൺ​ഗ്രസ്. സുധീരൻ ഇതെല്ലാം മറന്നാലും ചരിത്രവസ്തുതകൾ മാറില്ല. ആത്മവഞ്ചനാപരമായ പ്രസ്താവനകളാണ് സുധീരൻറെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും കേരള കോൺഗ്രസ് വിമർശിച്ചു.

Story by
Read More >>