സ്കറിയ-പിള്ള ലയനം പ്രതിസന്ധിയിൽ; വാർത്താസമ്മേളനം മാറ്റി

തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ സ്​കറിയ തോമസ്​, ആർ. ബാലകൃഷ്ണപിള്ള വിഭാഗങ്ങൾ തമ്മിലുള്ള ലയനം പ്രതിസന്ധിയിൽ. ല​യന പ്രഖ്യാപനം നടത്താനായി ഇന്ന്...

സ്കറിയ-പിള്ള ലയനം പ്രതിസന്ധിയിൽ; വാർത്താസമ്മേളനം മാറ്റി

തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ സ്​കറിയ തോമസ്​, ആർ. ബാലകൃഷ്ണപിള്ള വിഭാഗങ്ങൾ തമ്മിലുള്ള ലയനം പ്രതിസന്ധിയിൽ. ല​യന പ്രഖ്യാപനം നടത്താനായി ഇന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നടത്താനിരുന്ന സംയുക്ത വാർത്താസമ്മേളനം മാറ്റിവെച്ചു. പാർട്ടി ചെയർമാൻ സ്ഥാനമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചെയർമാൻ സ്ഥാനം വേണമെന്ന നിലപാടിൽ സ്കറിയ തോമസ് ഉറച്ചുനിന്നു. എന്നാൽ, ചെയർമാൻ പദവി വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചു. ഇതേതുടർന്ന് വിഷയത്തിൽ ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് ബാലകൃഷ്ണപിള്ളയെ സ്കറിയ തോമസ് അറിയിച്ചു.

ഇ​ട​തു​മു​ന്ന​ണി വി​ക​സ​നം സം​ബ​ന്ധി​ച്ച​ സു​പ്ര​ധാ​ന ച​ർ​ച്ച വ്യാ​ഴാ​ഴ്​​ച ന​ട​ക്കാ​നി​രി​ക്കെ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ സ്​​ക​റി​യ തോ​മ​സ്, ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള വി​ഭാ​ഗ​ങ്ങ​ൾ ല​യി​ക്കാ​ൻ ധാ​ര​ണയായത്. മു​ന്ന​ണി​പ്ര​േ​വ​ശന​ സാ​ധ്യ​ത തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ. ബാ​ല​കൃ​ഷ്​​ണ പി​ള്ള​യും സ്​​ക​റി​യ തോ​മ​സും തിങ്കളാഴ്ച ആ​ശ്രാ​മം ഗ​സ്​​റ്റ്​ ഹൗ​സി​ൽ​ അ​ര മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തിയിരുന്നു. തുടർന്നാണ് ഒൗ​ദ്യോ​ഗി​ക​ പ്ര​ഖ്യാ​പ​നം ഇന്ന് രാ​വി​ലെ 11ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് നടത്തുമെന്ന് ഇരുനേതാക്കൾ അറിയിച്ചത്.

Read More >>