മാണി യുഡിഎഫില്‍; മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ലക്ഷ്യം

Published On: 2018-06-08 06:45:00.0
മാണി യുഡിഎഫില്‍; മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ലക്ഷ്യം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായി. മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നതെന്നും ഉപാധികളില്ലാതെ യുഡിഎഫ് അറിഞ്ഞു തന്നതാണ് രാജ്യസഭാ സീറ്റെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കര്‍ഷകര്‍ക്കും മുന്നണിക്കും ഗുണം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാണി പ്രതികരിച്ചു. രാജ്യസഭാ സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി രാജ്യസഭാ സീറ്റ് ദാന വിവാദം. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിജെ കുര്യന്‍ രംഗത്തെത്തി.

ഹൈക്കമാന്‍ഡിനെ ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന് പിജെ കൂര്യന്‍ പറഞ്ഞു. യുവ നേതാക്കളുടെ കലാപം ഉമ്മന്‍ചാണ്ടിയുടെ സൃഷ്ടി. ഉമ്മന്‍ ചാണ്ടിക്ക് ചിലരെ ഒഴിവാക്കാന്‍ വ്യക്തപരമായ അജണ്ടയുണ്ട്.

Top Stories
Share it
Top