മ​ദ്യപിക്കാനുളള പ്രായപരിധി ഉയർത്തി സംസ്ഥാന സർക്കാർ

Published On: 2018-06-26T14:30:00+05:30
മ​ദ്യപിക്കാനുളള പ്രായപരിധി ഉയർത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മദ്യപിക്കാക്കാന്‍ നിലവിലെ പ്രായ പരിധി 21 വയസിൽ നിന്നും 23 ലേക്ക് ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളില്‍ നിന്നും ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നിലവില്‍ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്.

സംസ്ഥാനത്തെ മദ്യ ഉപയോഗം ഇത്തരത്തില്‍ സൗഹാര്‍ദ്ദപരമായി കുറയ്ക്കാന്‍ സാധിക്കുമെന്നും കടംകംപള്ളി സുരേന്ദ്രന്‍ അറിയപ്പെട്ടു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയിലാണ് ഇതുസംബന്ധിച്ച ബിൽ പാസായത്.

Top Stories
Share it
Top