ഇത് കേരളമാണ്, ഇവിടിങ്ങനാണ്

എല്ലാ ദുരന്തങ്ങളെയും ഒരു ചെറുചിരിയോടെ കൈകള്‍ കോര്‍ത്ത് ഒറ്റക്കെട്ടായാണ് കേരളം നേരിടുന്നത്

ഇത് കേരളമാണ്, ഇവിടിങ്ങനാണ്


ലോകത്തിന് മുന്നില്‍ ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും മാതൃകയായി മാറുകയാണ് കേരളം, ഒരു തവണയല്ല, പല തവണ. 2018 ലെ മഹാപ്രളയവും, നിപ്പയും, ഇപ്പോഴിതാ മറ്റൊരു പ്രളയവും. എല്ലാ ദുരന്തങ്ങളെയും ഒരു ചെറുചിരിയോടെ കൈകള്‍ കോര്‍ത്ത് ഒറ്റക്കെട്ടായാണ് കേരളം നേരിടുന്നത്. ജീവന്‍ കൊടുത്ത് സഹജീവികളെ രക്ഷിച്ചവരായും, ഹൃദയം തൊട്ട മനുഷ്യന്മാരായും, കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജനങ്ങളായും, പ്രളയസന്ദേശങ്ങളെ തമാശ കലര്‍ന്ന മീമുകളായി മാറ്റുന്ന സോഷ്യല്‍ മീഡിയ പിള്ളേരിലൂടെയും കേരളം ഏത് ദുരന്തത്തിന് മുന്നിലും വിസ്മയങ്ങള്‍ തീര്‍ക്കും.

*മാപ്പിളപ്പാട്ടും മൈലാഞ്ചിചന്തവുമായി ക്യാമ്പുകളില്‍ പെരുന്നാള്‍

പ്രളയത്തില്‍ പലരുടെയും വീട് നഷ്ടപ്പെട്ടു, മറ്റ് ചിലര്‍ക്ക് വീട് വാസയോഗ്യമല്ലാതായി, ഉറ്റവരെ നഷ്ടപ്പെട്ടവരുമുണ്ട്.ഉള്ളുലഞ്ഞിട്ടും ചെറു ചിരിയോടെ അത് മനസില്‍ നിന്നു മാറ്റി ക്യാമ്പുകളില്‍ പെരുന്നാളാഘോഷിക്കുകയാണ് മലബാറുകാര്‍. മാപ്പിളപ്പാട്ടു പാടിയും , കൈകളില്‍ മൈലാഞ്ചിചന്തമണിഞ്ഞും അവര്‍ അല്‍പനേരത്തേക്ക് എല്ലാം മറക്കുകയാണ്, ഒരു കാലവും എല്ലാ കാലത്തേക്കുമില്ലെന്ന് അറിവോടെ

.സന്നദ്ധ പ്രവര്‍ത്തകരെത്തി കുഞ്ഞുങ്ങള്‍ക്ക് പുത്തനുടുപ്പ് നല്‍കി, ബിരിയാണി വിളമ്പി. കേരളത്തിന് മാത്രമെ ഇതിനാകൂ.

*അന്നൊരു നൗഷാദ് ജീവന്‍ നല്‍കി, ഇന്നൊരു നൗഷാദ് ജീവിതവുംസഹജീവിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച കോഴിക്കോടെ ഓട്ടോഡ്രൈവര്‍ നൗഷാദിനെ ആരും മറക്കില്ല, ഇന്ന് വഴിയോരക്കച്ചവടക്കാരനായ നൗഷാദ് പ്രളയത്തിലെല്ലാം നഷ്ടമായവര്‍ക്ക് തന്റെ ജീവിതമാര്‍ഗം ദാനം ചെയ്ത് നന്മയുടെ മറ്റൊരു മുഖമാകുകയാണ്. സോഷ്യല്‍ മീഡിയകളിലാകെ നൗഷാദ്ക്ക ഇപ്പോള്‍ സൂപ്പര്‍ ഹീറോയാണ്. ഉറ്റവരെയും ഉടയവരെയും സമ്പാദ്യവുമെല്ലാം പ്രളയം കൊണ്ട് പോയ മനുഷ്യര്‍ക്ക് ണ്ടേി നൗഷാദ്ക്ക എന്ന് സോഷ്യല്‍മീഡിയ മുഴുവന്‍ വിളിക്കുന്ന വഴിയോരക്കച്ചവടക്കാരന്‍ നൗഷാദ് നല്‍കിയത് തന്റെ ഉപജീവനമാര്‍ഗമാണ്. എറണാകുളത്ത് വഴിയോരത്ത് തുണിക്കച്ചവടമാണ് നൗഷാദിന്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിഭവസമാഹരണം നടത്താന്‍ എത്തിയവരോട് ഇതെല്ലാം എടുത്തോയെന്ന് പറഞ്ഞ് പെരുന്നാളിന് കച്ചവടത്തിനെത്തിച്ച പുത്തന്‍ തുണിത്തരങ്ങളെല്ലാം ചാക്കിലാക്കി നല്‍കിയ ആ മനുഷ്യന്‍ തൊട്ടത് കേരളത്തിലെ ലക്ഷങ്ങളുടെ ഹൃദയത്തിലാണ്. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കരുതെന്ന് രഹസ്യസന്ദേശങ്ങളയച്ച് ജനങ്ങള്‍ക്കിടയില്‍ വൈര്യം പരത്തുന്നവര്‍ക്കിടയിലാണ് നൗഷാദ് ആകെയുള്ളത് പ്രളയത്തിലകപ്പെട്ടവര്‍ക്ക് നല്‍കയത്. നാളെ പെരുന്നാളല്ലെ എന്റെ പെരുന്നാളിങ്ങനെയാണെന്നാണ് ആ മനുഷ്യന് ഈ സംഭവത്തെകുറിച്ച് പറയാനുള്ളത്. ഓര്‍മയിലെ ഏറ്റോം നല്ല പെരുന്നാളാണിത് , ആവുന്ന പോലെ ഇനീം ചെയ്യും, മാറി നില്‍ക്കരുത്' നൗഷാദ് മീഡിയയോട് പറഞ്ഞ വാക്കുകളാണ്.

* ജീവനുള്ള ദൈവങ്ങള്‍
ജീവനുള്ള ദൈവങ്ങള്‍ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡികളില്‍ വൈറലാകുന്നത് മൃഗങ്ങളെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് ഇറങ്ങുന്ന മനുഷ്യരാണ്. ഭാരമേറിയ ഒരു പട്ടിയെ ചുമലിലേന്തി ചെളിയില്‍ നിന്നും പുറത്തെത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനും, നീന്താനാവാത്ത പശുക്കിടാവിനെ തോളില്‍ തൂക്കി വെള്ളക്കെട്ടിന് പുറത്തെത്തിക്കുന്ന പയ്യനുമെല്ലാം ഇക്കൂട്ടത്തില്‍പെടും.

*നൊമ്പരമായി നൗഷാദ്

പോലീസും, ഫയര്‍ഫോഴ്‌സും, ജനങ്ങളും, കടലിലെ മക്കളും, ജനപ്രതിനിധികളുമെല്ലാം ഒരേ മനസോടെ ഉണര്‍ന്ന് പ്രര്‍ത്തിച്ചാണ് കേരളത്തെ പ്രളയത്തില്‍ നിന്നും കരകയറ്റിയത്. സന്നദ്ധ പ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം വീടും ഉറ്റവരെയും നഷ്ടമായത് പോലും അറിയാതെ നാടിന് വേണ്ടി പ്രവര്‍ത്തിച്ചവരുമുണ്ട്. അവരിലൊരാളാണ് പുത്തുമലയിലെ നൗഷാദ്. പുത്തുമലയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഭാര്യെയും മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും സുരക്ഷിതസ്ഥാനത്താക്കി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതാണഅ നൗഷാദ് എന്നാല്‍ ഭക്ഷണം സാധനം എടുക്കാന്‍ തിരിച്ചെത്തിയ ഭാര്യയെ മലവെള്ളം കൊണ്ടുപോയത് നൗഷാദറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയപ്പോഴാണ്. ഭാര്യ ഹാജിറ മരണപ്പെട്ടതാകട്ടെ അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലും.ഇത്തരത്തിലുള്ള നിരവധി ജീവനുകളാണ് കേരളത്തില്‍ നിന്നും പ്രളയത്തെ തോല്‍പിച്ച് മടക്കിയയച്ചതും.

* പോലീസിനെ ട്രോളരുത്, പ്ലീസ്

പ്രളയബാധിത പ്രദേശങ്ങളില്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് വണ്ടിഭ്രാന്തന്മാര്‍ എന്ന് സ്വയം വിളിക്കുന്ന നിരവധിപേരുടെ ഓഫ് റോഡ് വാഹനങ്ങളാണ്. മഴ കനത്തതോടെ ഓഫ് റോഡ് വാഹനങ്ങളെയും മോഡിഫൈഡ് വാഹനങ്ങളെയും പിടിച്ചെടുത്ത പോലീസ് നടപടിയോടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ കനത്തു. എന്നാല്‍ ഓഫ് റോഡ് വാഹനങ്ങള്‍ അടിപൊളിയാണെന്നും

പോലീസ് പ്രവര്‍ത്തിച്ചത് അവര്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളനുസരിച്ച് മാത്രമാണെന്നും അതിന് ഈ അടിയന്തിരസാഹചര്യത്തില്‍ അവരെ ട്രോളുന്നത് ശരിയല്ലെന്നും പറഞ്ഞ് ഒരു യുവാവ് ഇറക്കിയ വീഡിയോ സോഷ്യല്‍മീഡികളില്‍ വൈറലാണ്. മരണം വരെ മുന്നില്‍കണ്ട് പോലീസ് പ്രവര്‍ത്തിക്കുന്നത് ഡ്യൂട്ടി സമയത്ത് മാത്രമല്ലെന്നും പ്രളയബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്നവരാണ് കേരള പോലീസെന്നുമാണ് യുവാവ് പറയുന്നത്.

*രക്ഷിക്കാനിറങ്ങി, ചേതനയറ്റ് തിരിച്ചെത്തിദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രക്ഷപ്രവര്‍ത്തനത്തിന് പോയതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34). എന്നാല്‍ തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായി. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ജീവന് ആപത്ത് സംഭവിച്ചില്ല എന്ന ആശ്വാസത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാമ്പിലേക്ക് വന്നതാണ് ലിനു.അവരെ ക്യാമ്പിലാക്കി നമ്മളെ പോലെ കഷ്ടപ്പെടുന്നവരെ രക്ഷപ്പെടുത്തിവരാമെന്നു പറഞ്ഞാണ് ലിനു ക്യാമ്പില്‍ നിന്നു മടങ്ങിയത്. ലിനുവിന്റെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നു മുക്തി നേടാനാവാതെ കരയുന്നത് അച്ഛനമ്മമാര്‍ മാത്രമല്ല, ഒരു നാട് മുഴുവനുമാണ്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ രണ്ടു സംഘമായി 2 തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

* പ്രളയസന്ദേശങ്ങളായെത്തിയത് മീമുകള്‍

നിരനിരയായി എഴുതിയ പ്രളയസന്ദേശങ്ങളല്ല, മറിച്ച് പ്രളയസമയത്ത് തീര്‍ച്ചയായും പാലിക്കേണ്ട കാര്യങ്ങള്‍ പെട്ടെന്ന് ശ്രദ്ധ ലഭിക്കുന്നമീമുകളായി ആളുകളില്‍ എത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. വീടുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഇടേണ്ടതും, ഇഴജന്തുക്കളെ ശ്രദ്ധിക്കേണ്ടതും, എലിപ്പനിയുടെ പ്രതിരോധ മരുന്ന് കഴിക്കേണ്ടതുമെല്ലാം ഇതില്‍ പെടും.


Read More >>