മഴക്കെടുതി: അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

Published On: 31 July 2018 9:15 AM GMT
മഴക്കെടുതി: അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ദുരിതബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അടിയന്തര സഹായമായി 25000 രൂപ വീതം അനുവദിക്കും. വീട് നിര്‍മിക്കാനുള്ള നാല് ലക്ഷത്തില്‍ നിന്നാണ് അടിയന്തര സഹായമായി 25000 രൂപ അനുവദിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലായി 24 വീടുകളാണ് തകര്‍ന്നിരുന്നത്. ഇവര്‍ക്ക് വീടുനിര്‍മിക്കാന്‍ 10 ലക്ഷം രൂപ വീതം അനുവദിക്കും. 6 ലക്ഷം രൂപ ഭൂമി വാങ്ങാനും 4 ലക്ഷം രൂപ വീടിനുമാണ് നല്‍കുകയെന്നും സർക്കാർ അറിയിച്ചു. അടിയന്തര സഹായധനം മുഖ്യമന്ത്രി വിതരണം ചെയ്യും.

Top Stories
Share it
Top