ഇന്ധന വിലയിലെ അധിക നികുതി വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാനം തയ്യാറെന്ന് തോമസ് ഐസ്ക്

Published On: 23 May 2018 1:45 PM GMT
ഇന്ധന വിലയിലെ അധിക നികുതി വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാനം തയ്യാറെന്ന് തോമസ് ഐസ്ക്

തിരുവനന്തപുരം: ഇന്ധനവിലയിൽ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാൻ തയ്യാറെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ഇന്ധന വില റിക്കോർഡിലാണ്. പെട്രോളിന്റെ വില ലിറ്ററിന് 80 രൂപയ്ക്ക് മുകളിലും ഡീസൽ വില 73 ന് മുകളിലുമാണ്. ഇറാനെതിരേയുള്ള അമേരിക്കന്‍ ഉപരോധം പുനസ്ഥാപിച്ചതാണ് ആഗോള വിപണിയില്‍ ഇന്ധന വില കൂടാനുള്ള കാരണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഒപ്പം രൂപയുടെ മൂല്യം ഡോളറിനെതിരേ 68.1 രൂപയായി ഇടിഞ്ഞു.രൂപ ഇടിവിലൂടെ ഇറക്കുമതി ചിലവ് കൂടിയതും വിലവര്‍ധനയ്ക്ക് കാരണമായി.

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എട്ട ദിവസവും തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച് ആ നഷ്ടം നികത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.

Top Stories
Share it
Top