പി.മോഹന്‍ദാസിന്റെ കസേര ഇളകും; ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാക്കാന്‍ നീക്കം

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കുമെന്നു സൂചന. ഇതുസംബന്ധിച്ചു...

പി.മോഹന്‍ദാസിന്റെ കസേര ഇളകും; ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാക്കാന്‍ നീക്കം

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കുമെന്നു സൂചന. ഇതുസംബന്ധിച്ചു സര്‍ക്കാര്‍തലത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. മേയ് 30-നു ഹൈക്കോടതിയില്‍നിന്ന് വിരമിക്കുന്ന അദ്ദേഹം ജൂണ്‍ ആദ്യംതന്നെ കമ്മിഷന്‍ അധ്യക്ഷനാക്കാനാണ് നീക്കം.

മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസും സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണു സ്ഥാനമാറ്റത്തിനു വഴിതെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും പി. മോഹനദാസുമായി അടുത്തിടെ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ആ പണി ചെയ്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഓഖി ദുരന്തം, വരാപ്പുഴ കസ്റ്റഡി മരണം, വിദേശവനിതയുടെ കൊലപാതകം തുടങ്ങി നിരവധി വിഷയങ്ങളില്‍ കമ്മിഷന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. വരാപ്പുഴ കേസില്‍ ആരോപണവിധേയനായ മുന്‍ എസ്.പി: എ.വി. ജോര്‍ജിനെ പോലീസ് അക്കാദമിയില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതിനെയും മോഹനദാസ് വിമര്‍ശിച്ചു. കോവളത്തു കൊല്ലപ്പെട്ട വിദേശവനിതയുടെ സംസ്‌കാരം തടയാന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിര്‍ദേശം നല്‍കിയ കമ്മിഷന്‍, ബലാത്സംഗത്തിനിരയായ യുവതിയുടെ പേര് ഉത്തരവില്‍ പരാമര്‍ശിക്കുകയും ചെയ്തു. മനുഷ്യത്വം തീണ്ടാത്ത കമ്മിഷനായി മനുഷ്യാവകാശ കമ്മിഷന്‍ മാറിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു.

2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ.ബി. കോശി വിരമിച്ചശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്ഥിരം അധ്യക്ഷനില്ല. അന്നുമുതല്‍ ജസ്റ്റിസ് പി. മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. ചീഫ് ജസ്റ്റിസ് പദവിയുള്ളയാള്‍ക്കായി ചെയര്‍മാന്‍ കസേര ഒഴിച്ചിടുകയായിരുന്നു.

Story by
Read More >>