കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്;വാഹനങ്ങള്‍ കത്തിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ വാഹനങ്ങള്‍ കത്തിച്ച കേസ് സര്‍ക്കാര്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്;വാഹനങ്ങള്‍ കത്തിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ വാഹനങ്ങള്‍ കത്തിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. 2013 നവംബര്‍ 14ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചുങ്കക്കുന്നിലും പൊട്ടംതോടിലുമുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് വാഹനങ്ങള്‍ കത്തിച്ച ക്രൈം നമ്പര്‍ 673 കേസാണ് സര്‍ക്കാര്‍ കോടതിയില്‍ പിന്‍വലിച്ചത്. 176 പേരെയാണ് ഈ കേസില്‍ പ്രതികളായി ഉള്‍പ്പെടുത്തിയത്.

തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്നാണ് കേസ് പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവുണ്ടായത്. യുഡിഎഫ്,എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കൊട്ടിയൂര്‍ സംഘര്‍ഷ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഇതിനെതിരെ ഹര്‍ജികള്‍ സമര്‍പ്പിച്ചതും കോടതിയുടെ പരാമര്‍ശവും വിലങ്ങു തടിയായി മാറി.

പന്ത്രണ്ട് കേസ്സുകളാണ് കസ്തുരി രംഗന്‍ കേസുകളായി കോടതിയില്‍ എത്തിയിരുന്നത്. ഇതിനു മുമ്പ് അഞ്ച് കേസുകള്‍ പിന്‍വലിച്ചിരുന്നു.

Read More >>