ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

Published On: 16 Jun 2018 4:00 PM GMT
ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

മലപ്പുറം: 2018-ലെ ഹജ്ജ് ക്യാമ്പില്‍ താമസിച്ച് സൗജന്യ സേവനം ചെയ്യുന്നതിന്ന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പാസ്സ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ സഹിതം 2018 ജൂണ്‍ 20-ന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.

എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി,ഹജ്ജ് ഹൗസ്, പി.ഒ. കലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം- 673647 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ശരിയായ വിധത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരെ ഇന്റര്‍വ്യൂ നടത്തി അതില്‍ നിന്ന് യോഗ്യരായവരെ ക്യാമ്പ് വളണ്ടിയര്‍മാരായി തെരെഞ്ഞെടുക്കുന്നതാണ്.

അപേക്ഷയുടെ മാതൃക സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റില്‍ (www.keralahajcommittee.org) ലഭ്യമാണ്. അപേക്ഷാഫോമില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കുകയും, മറ്റൊരു ഫോട്ടോ പുറകുവശം പേരും മൊബൈല്‍ നമ്പറും എഴുതി പ്ലാസ്റ്റിക്ക് കവറിലിട്ട് അടക്കം ചെയ്യേണ്ടതുമാണ്. കവറിന് പുറത്ത് ''ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍ അപേക്ഷ'' എന്ന് രേഖപ്പെടുത്തേണ്ടതാണ്.

സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. നിശ്ചിത സമയത്തിന്നകം അപേക്ഷ സമര്‍പ്പിക്കാത്തവരുടേയും, നിശ്ചിത മാതൃകയിലും സമയത്തിലും അപേക്ഷ സമര്‍പ്പിക്കാത്തവരുടെ അപേക്ഷകളും പരിപൂര്‍ണമല്ലാത്തതും ഫോട്ടോ പതിക്കാത്തുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കാത്തവരേയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തവരേയും യാതൊരു കാരണവശാലും വളണ്ടിയര്‍മാരായി പരിഗണിക്കുന്നതല്ലെന്നും സംസ്ഥാന ഹജ്ജ് കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Top Stories
Share it
Top