കേരളത്തില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത് 99 ജലവൈദ്യുത പദ്ധതികള്‍

കോഴിക്കോട്: സംസ്ഥാനത്ത് പൂർത്തിയാകാതെ കിടക്കുന്നത് 99 ചെറുകിട ജലവൈദ്യുത പദ്ധതികളെന്ന് റിപ്പോർട്ടുകൾ. പ്രതിവർഷം ദശലക്ഷം യൂണിറ്റ് വൈദ്യുതി...

കേരളത്തില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത് 99 ജലവൈദ്യുത പദ്ധതികള്‍

കോഴിക്കോട്: സംസ്ഥാനത്ത് പൂർത്തിയാകാതെ കിടക്കുന്നത് 99 ചെറുകിട ജലവൈദ്യുത പദ്ധതികളെന്ന് റിപ്പോർട്ടുകൾ. പ്രതിവർഷം ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ചെറുകിട വൈദ്യുതി പദ്ധതികളാണ് പാതിവഴിയിൽ പണിപൂർത്തിയാകാതെ നിൽക്കുന്നത്. വൈദ്യുതി മന്ത്രിയുടെ കണക്ക് പ്രകാരം ബോർഡിന് ഇപ്പോൾ 7300 കോടി രൂപയാണ് നഷ്ടം. അത് നികത്താൻ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കുന്ന സമയത്താണ് പൂർത്തിയാകാതെ കിടക്കുന്ന പദ്ധതികളുടെ വിവരങ്ങൾ പുറത്തുവരുന്നത്.

സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് ഒരു രൂപ മാത്രമാണ് ചെലവ് വരുന്നത്. എന്നാൽ സംസ്ഥാനത്ത് പുറത്തു നിന്നും വരുന്ന വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് നാലു രൂപ ചെലവ് വരും. മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കിയാൽ ബോർഡിന് നഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നിർമാണം തുടങ്ങിയതിനു ശേഷം നിലച്ചുപോയ പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതി 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിയാണ്. നാൽപത് മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ പദ്ധതിയും നിലച്ച നിലയിലാണ്. കണ്ണൂർ ജില്ലയിലെ ചന്ദനക്കാമ്പാറയിലെ മൂന്നു മെഗാവാട്ടിന്റെ വഞ്ചിയം പദ്ധതി 1993 ൽ തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.

പൂർത്തിയാകാത്ത ജലവൈദ്യുത പദ്ധതികൾ

അച്ചൻകോവിൽ (30 മെഗാവാട്ട്), അടക്കത്തോട് (3), അളംപാറത്തോട് (3) ആനക്കൽ (2) ആനക്കയം (7) ആനവിലാസം (3) അരിപ്പാറ (3), അരുമിക്കുഴിപ്പാറ (1) അരുവിക്കൽ (1) ആറ്റിൽ -1 (6), ആറ്റിൽ-2 (6), ഭൂതത്താൻ കെട്ട് (24), ചാലിപ്പുഴ (90), ചാത്തമല (1), ചാത്തങ്കോട്ടുനട -2 (6), ചെമ്പുകടവ് -3 (6), ചെമ്പുകട്ടി (7), ചെമ്മണ്ണാർ (1), ചെറുവക്കിൽചോല (1), ചിന്നാൽ (24), ചിറ്റൂർ അപ്പർ (6), ഏഴം തല (4), ഫർലോങ്കര (1), ഇഞ്ചവരക്കുത്ത് (3), കൈതക്കൊല്ലി ഡൈവേർഷൻ (10), കക്കാടം പൊയിൽ-1 (20), കക്കാടം പൊയിൽ-2 (5), കാലാങ്കി (1), കല്ലടത്തണ്ണി (4), കണ്ടപ്പഞ്ചാൽ (5), കങ്ങപ്പുഴ (1), കാഞ്ഞിരക്കൊല്ലി (5) കാഞ്ഞിരപ്പുഴ (1), കരിക്കയം (15), കഴുത്തുരുട്ടി (2) കിഴാർകുത്ത് (15), കിള്ളിക്കല്ല് (3), കിഷുമം (3), കാക്കമുള്ള് (2), കൂടം (4), കോഴിച്ചാൽ (1), കുളിരാമുട്ടി (3), കുരിശടി (1), കുറുംപെട്ടി (4), ലാന്ത്രം (4), ലോവർ മാർമല (1), ലോവർവട്ടപ്പാറ(7), മാടത്തരുവി (1) മാലോത്തി -1 (2), മാലോത്തി-2 (1), ,മാലോത്തി -3 (1), മണിയാർ ടേൽറേസ് (4), മാങ്കുളം (40), മറിപ്പുഴ (6), മാർമല (7), മീൻമുട്ടി (2), മീൻ വല്ലം (3), മുക്കടവ് (2), മുക്കട്ടത്തോട് (3), മുണ്ടക്കയം (1), മുത്തപ്പൻ പുഴ (2), ഓടമ്പുഴ (1), ഓലിക്കൽ (5), ഓണിപ്പുഴ (2), പാലക്കുഴി (1), പാൽച്ചുരം (5), പള്ളിവാസൽ (60), പാമ്പാർ (40), പാറക്കടവ് (10), പഴശിസാഗർ (15), പഴുക്കാക്കാനം (2), പീച്ചാട് (3), പെരിം പാല (1) പെരുവ (2), പെരുവണ്ണാമുഴി (6), പിലാച്ചിക്കര (1), പൂവാറൻ തോട് (3), പെരിങ്ങൽ കുത്ത് (24), രണ്ടാംകടവ് (1), ചെങ്കുളം ഓഗ്മെന്റേഷൻ (24), താന്നിയടി (1), തിപ്പിലിക്കയം (2), തിരുനെല്ലി (1), തൊമ്മൻകുത്ത് (3), തോണിയാർ (3), തൂവൽ (1), തൊട്ടിയാർ (40), തൂവലാർ (4), ഉള്ളുങ്കൽ (7), അപ്പർ കല്ലാർ (2), അപ്പർ പെരിങ്ങൽ (7), അപ്പർ ചെങ്കുളം (24), അപ്പർ വട്ടപ്പാറ (3), ഉരുളിക്കുഴി (3), ഉറുമ്പിനി (2), ഉരുട്ടിപ്പുഴ (1), വളാംതോട് (8), വഞ്ചിലം (3), വെസ്റ്റേൺ കല്ലാർ (5).

Story by
Read More >>