വധുവിന്റെ വീട്ടുകാര്‍ തട്ടികൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍

Published On: 28 May 2018 4:00 AM GMT
വധുവിന്റെ വീട്ടുകാര്‍ തട്ടികൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍

കോട്ടയം: പ്രണയവിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്ന വധുവിന്റെ വീട്ടുകാര്‍ തട്ടികൊണ്ട് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മാന്നാനത്ത് നിന്നാണ് നവവരന്‍ കെവിനെ കാണാതായത്.

തെന്‍മല ചാലിയക്കര തോട്ടില്‍ നിന്നാണ് പുലര്‍ച്ചെ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. ഭാര്യ നീനുവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

അതിനിടെ കാണാനില്ലെന്ന ഭാര്യ നീനുവിന്റെ പരാതിയില്‍ പോലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേസില്‍ ഗാന്ധിനഗര്‍ എസ് ഐക്ക് വീഴ്ചപ്പറ്റിയതായി ഡി വൈ എസ് പി കോട്ടയം എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ എസ് ഐക്കെതിരെ നടപടിയെടുക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Top Stories
Share it
Top