സ്വാശ്രയ മെഡി.പ്രവേശനം: നിര്‍ധനര്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക...

സ്വാശ്രയ മെഡി.പ്രവേശനം: നിര്‍ധനര്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസ് സര്‍ക്കാര്‍ നല്‍കും. ഫീസ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായി അനുവദിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതിനായി പ്രവേശന പരീക്ഷാ കമീഷണറുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ചും ഉത്തരവിറങ്ങി.

2017-18 അധ്യയനവര്‍ഷം മുതല്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും. കഴിഞ്ഞ വര്‍ഷം എന്‍.ആര്‍.ഐ സീറ്റില്‍ പ്രവേശനം നേടിയ ഓരോ വിദ്യാര്‍ഥിയില്‍നിന്നും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ ഈടാക്കിയ അഞ്ചു ലക്ഷം രൂപ സര്‍ക്കാരിന്റെ കോര്‍പസ് ഫണ്ടിലേക്ക് മാറ്റും. കൂടാതെ സര്‍ക്കാര്‍ വിഹിതവും ഉണ്ടാകും.വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും സര്‍ക്കാറിന്റെ കോര്‍പസ് ഫണ്ടിലേക്ക് പണം സംഭാവനയായി നല്‍കാം. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് കോളേജുകള്‍ക്ക് എന്‍ട്രന്‍സ് കമീഷണര്‍ നല്‍കും.

കൂലിപ്പണി, കാര്‍ഷികം, തോട്ടം, കെട്ടിടനിര്‍മാണം, ഹോട്ടല്‍, ചെറുകിട വ്യാപാര സ്ഥാപനം, കയര്‍, കശുവണ്ടി , വീട്ടുജോലി, സ്വര്‍ണപ്പണി, ബീഡി, അലക്ക്, ലോട്ടറി വില്‍പ്പന, ബാര്‍ബര്‍, വഴിയോരക്കച്ചവടം തുടങ്ങി 32 മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കളുടെയും പുറമ്പോക്കില്‍ താമസിക്കുന്നവരും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെ മക്കളുടെയും ഫീസ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ക്കും മാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരുടെ മക്കള്‍ക്കും ആനുകൂല്യം ലഭിക്കില്ല.

Story by
Read More >>