കേരളം അവനോടൊപ്പമല്ല; അവൾക്കൊപ്പമാണെന്ന് സുധീരൻ

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽനിന്ന് രാജിവച്ച നടിമാർക്ക് പിന്തുണയുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. നടിമാരുടെ നിലപാടിന് സമൂഹത്തിന്‍റെ...

കേരളം അവനോടൊപ്പമല്ല; അവൾക്കൊപ്പമാണെന്ന് സുധീരൻ

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽനിന്ന് രാജിവച്ച നടിമാർക്ക് പിന്തുണയുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. നടിമാരുടെ നിലപാടിന് സമൂഹത്തിന്‍റെ പൂർണമായ പിന്തുണയുണ്ട്. കേരളം അവനൊപ്പമല്ല, അവൾക്കൊപ്പമാണ് നിലനിൽക്കുന്നതെന്നും സുധീരൻ പറഞ്ഞു.

കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിലൂടെ സ്ത്രീ വിരുദ്ധമായ നിലപാടിലേക്ക് അമ്മ എത്തപ്പെട്ടിരിക്കുകയാണ്. താരസംഘടനയിലെ ഇടത് എംഎൽഎമാരെ തിരുത്താൻ നേതൃത്വം തയാറാകണം. ഒത്തുതീർപ്പിന് കളമൊരുക്കുകയാണ് ഇടത് ജനപ്രതിനിധികൾ ചെയ്തതെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Story by
Read More >>