വാഹനപരിശോധനയ്ക്കിടെ പൊലിസ് സംയമനം പാലിക്കണം: ഡി.ജി.പി

Published On: 2018-03-28T10:00:00+05:30
വാഹനപരിശോധനയ്ക്കിടെ പൊലിസ് സംയമനം പാലിക്കണം: ഡി.ജി.പി

തിരുവനന്തപുരം: പൊലിസുകാരുടെ പെരുമാറ്റം സംബന്ധിച്ച് പുതിയ നിര്‍ദേശവുമായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ പോലും പൊലിസ് സംയമനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലിസുകാര്‍ക്കും ഒരു മണിക്കൂര്‍ അടിയന്തരപരിശീലനം നല്‍കി. ഹെല്‍മെറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, കാറുകളുടെ അമിതവേഗം എന്നിവ കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണം, വാഹനപരിശോധനാ വേളയില്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നിവ സംബന്ധിച്ച് നിലവിലുള്ള സര്‍ക്കുലര്‍ പൊലിസുകാരെ പരിചയപ്പെടുത്തണം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരിശീലനം.

Top Stories
Share it
Top