ന്യൂനമര്‍ദ്ദ ജാഗ്രതയില്‍ കേരളവും

തിരുപന്തപുരം:അറബിക്കടലിന്റെ മധ്യഭാഗത്തും,ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള...

ന്യൂനമര്‍ദ്ദ ജാഗ്രതയില്‍ കേരളവും

തിരുപന്തപുരം:അറബിക്കടലിന്റെ മധ്യഭാഗത്തും,ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം.

ഇവ രണ്ടും കേരള തീരങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ലക്ഷ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗം ന്യൂനമര്‍ദ്ദ മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ലക്ഷദ്വീപിലും സമീപത്തും മത്സ്യ ബന്ധനത്തിന് പോകരുതെന്ന് അതികൃതര്‍ അറിയിച്ചു.

കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നത് കാലവര്‍ഷം നേരത്തെയെത്തുമെന്ന കാലാവസ്ഥ വകുപ്പിന്റെ നിഗമനം കൃത്യമാക്കുന്നു. കേരളത്തില്‍ മെയ് 29നു കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.