കേരളത്തില്‍ പ്ലാന്റേഷന്‍ നികുതി ഒഴിവാക്കി

Published On: 2018-06-21T14:30:00+05:30
കേരളത്തില്‍ പ്ലാന്റേഷന്‍ നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാന്റേഷന്‍ നികുതി എടുത്തു കളഞ്ഞതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കേരളത്തില്‍ മാത്രമാണ് പ്ലാന്റേഷന്‍ നികുതി നിലനിന്നിരുന്നത്.

കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കൃഷ്ണന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാന്‍ തീരുമാനിച്ചു. എസ്റ്റേറ്റുകളിലെ എല്ലാ ലയങ്ങളെയും കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കാനും സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ലൈഫ് പദ്ധതിയിലെ നിര്‍മ്മാണ ചിലവിന്റെ 50 ശതമാനം സര്‍ക്കാറും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

Top Stories
Share it
Top