നമ്പര്‍ 1 : ഭരണമികവില്‍  കേരളത്തിനു ഹാട്രിക് 

Published On: 2018-07-22T19:00:00+05:30
നമ്പര്‍ 1 : ഭരണമികവില്‍  കേരളത്തിനു ഹാട്രിക് 

ബെംഗലുരു: പബ്ലിക് അഫയേർസ് സെന്റർ പുറത്തുവിട്ട പബ്ലിക് അഫയേർസ് ഇന്റക്സ് 2018 പട്ടികയിൽ മികച്ച ഭരണ നേട്ടങ്ങളുമായി കേരളം രാജ്യത്ത് ഒന്നാമതെത്തി. 2016 ലും 2017 ലും പട്ടികയിൽ ഒന്നാമതായിരുന്നു കേരളം. തുടർച്ചയായി മൂന്നാം വർഷവും ഈ നേട്ടം കേരളത്തിന് തന്നെ ലഭിച്ചു.

കേരളത്തിന് തൊട്ടു പിന്നില്‍ തമിഴ്നാടും തെലങ്കാന മൂന്നും കര്‍ണ്ണാടകം നാലും ഗുജറാത്ത് അഞ്ചും റാങ്ക് നേടി. പട്ടികയില്‍ മദ്ധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളാണ് ഏറ്റവും പുറകില്‍. സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് സെന്റര്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്.

സാമ്പത്തിക വിദഗ്ദ്ധനായ സാമുവല്‍ പോള്‍ 1994 ല്‍ സ്ഥാപിച്ചതാണ് പബ്ലിക് അഫയേര്‍സ് സെന്റര്‍. പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച ഭരണത്തിലേക്ക് സംസ്ഥാനങ്ങളെ നയിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്.

Top Stories
Share it
Top