ഉപ്പും മുളകും സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

Published On: 2018-07-09 11:45:00.0
ഉപ്പും മുളകും സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: ഫ്ലവേഴ്സ് ടെലിവിഷനിലെ ജനപ്രിയ സീരിയലായ ഉപ്പുംമുളകിന്റെയും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കേസ്.

മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്തെന്നും നിഷ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നടപടി.

ആരോപണം വന്നതിനെ തുടർന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേർ രംഗത്തുവന്നിരുന്നു. ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിഷയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും നിഷ പരമ്പരയിൽ തുടർന്നും അഭിനയിക്കുമെന്നാണ് ചാനൽ അധികൃതർ പറഞ്ഞു. എന്നാൽ, സംവിധായകനെ മാറ്റാതെ പരമ്പരയിൽ അഭിനയിക്കില്ല എന്ന നിലപാടിലാണ് നിഷ.

Top Stories
Share it
Top