മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: അങ്കമാലിയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനോട് സമീപം കുഴിച്ചുമൂടിയ സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്....

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: അങ്കമാലിയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനോട് സമീപം കുഴിച്ചുമൂടിയ സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ ശ്വാസംമുട്ടി മരിച്ചതാകാം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്.

നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് അങ്കമാലി സി ഐ ഓഫീസിനു സമീപം കുഴിച്ചിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മാതാവ് അങ്കമാലി സ്റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭര്‍ത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്നായിരുന്നു ഞായറാഴ്ച മാതാവായ സുധ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

എന്നാല്‍ മുലപ്പാല്‍ കൊടുക്കുന്നതിനിടയിലാണ് കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതാണെന്നായിരുന്നു പൊലീസിനോട് മണികണ്ഠന്‍ പറഞ്ഞത്. ശനിയാഴ്ച പതിനൊന്നോടെ പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അബോധാവസ്ഥയിലായിരുന്ന മണികണ്ഠന്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടപോകാത്തതിനാല്‍ മരിക്കുയായിരുന്നു എന്നും പിന്നീട് സുധ പൊലീസിന് മൊഴി നല്‍കി. തുടക്കം മുതലേ മാതാവിന്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു.

Read More >>