ആറളം വനത്തില്‍ ഉരുള്‍പൊട്ടല്‍: രണ്ട് തൂക്കുമരപ്പാലങ്ങള്‍ ഒലിച്ചുപോയി

ഇരിട്ടി: പേമാരിയില്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടല്‍. ആദിവാസി പുനരധിവാസ മേഖലയിലേക്കും ആറളം ഫാമിലേക്കുമുള്ള വളയഞ്ചാല്‍ തൂക്കുമരപ്പാലം...

ആറളം വനത്തില്‍ ഉരുള്‍പൊട്ടല്‍: രണ്ട് തൂക്കുമരപ്പാലങ്ങള്‍ ഒലിച്ചുപോയി

ഇരിട്ടി: പേമാരിയില്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടല്‍. ആദിവാസി പുനരധിവാസ മേഖലയിലേക്കും ആറളം ഫാമിലേക്കുമുള്ള വളയഞ്ചാല്‍ തൂക്കുമരപ്പാലം കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പൊട്ടിത്തകര്‍ന്ന് ഒലിച്ചുപോയി.

പാലത്തില്‍ കയറാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടപ്പെട്ടതിനാലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാലും പാലം തകര്‍ച്ചയില്‍ വന്‍ ദുരന്തം ഒഴിവായി. സാധാരണ വിദ്യാര്‍ത്ഥികള്‍ കടന്നു പോകുന്ന സമയത്താണ് പാലം തകര്‍ന്നത്. പാലത്തിന്റെ തകര്‍ച്ചയോടെ ആദിവാസി മേഖലയിലേക്കും ആറളം ഫാമിലേക്കും കേളകം, കണിച്ചാര്‍ എന്നീ മേഖലയിലേക്കുമുള്ള എളുപ്പ യാത്രാ ബന്ധം ഇല്ലാതെയായി. കേളകത്തിനടുത്ത് ആറളം വന്യജീവി സങ്കേതത്തിലെ രാമച്ചി തൂക്കുമരപ്പാലവും തകര്‍ന്നു. വനപാലകര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്
.