മാണി യുഡിഎഫിലേക്ക്; രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം

ന്യൂഡൽഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പിന്നാലെ കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക്. ഇത് സംബന്ധിച്ച് ജോസ് കെ മാണിയും യുഡിഎഫ് നേതാക്കളും തമ്മില്‍...

മാണി യുഡിഎഫിലേക്ക്; രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം

ന്യൂഡൽഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പിന്നാലെ കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക്. ഇത് സംബന്ധിച്ച് ജോസ് കെ മാണിയും യുഡിഎഫ് നേതാക്കളും തമ്മില്‍ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തിരിച്ചെത്താൻ കേരള കോണ്‍ഗ്രസിന് വഴി തെളിഞ്ഞത്. രാത്രി കേരള ഹൗസിലെത്തിയാണ് ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ കണ്ടത്.

രാഹുല്‍ ഗാന്ധിയുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമുണ്ടാകും. എന്നാൽ യു ഡി എഫിലേക്കുള്ള തിരിച്ചുവരവ് ഉപാധികളോടെയാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ കേരളാ കോണ്‍ഗ്രസിന് അവകാശം ഉന്നയിച്ചേക്കും. എന്നാൽ ഇത് പ്രധാന ഉപാധിയാക്കില്ലെന്നും സൂചനയുണ്ട്.

കേരള കോൺഗ്രസ് യു ഡി എഫിലേക്ക് മടങ്ങാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണിയുമാണ്.

Story by
Read More >>