കോണ്‍ഗ്രസുകാരെല്ലാം രാത്രിയും പകലും കോണ്‍ഗ്രസ് തന്നെയാണോയെന്ന് ആന്റണി വ്യക്തമാക്കട്ടെ: പിണറായി

ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിൽ. ഇപ്പോഴുള്ള കോണ്‍ഗ്രസുകാരെല്ലാം രാത്രിയും പകലും...

കോണ്‍ഗ്രസുകാരെല്ലാം രാത്രിയും പകലും കോണ്‍ഗ്രസ് തന്നെയാണോയെന്ന് ആന്റണി വ്യക്തമാക്കട്ടെ: പിണറായി

ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിൽ. ഇപ്പോഴുള്ള കോണ്‍ഗ്രസുകാരെല്ലാം രാത്രിയും പകലും കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് എ.കെ. ആന്റണി വ്യക്തമാക്കട്ടെയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ സിപിഐ എമ്മിന് ശക്തിയില്ലെന്നാണ് ആന്റണി പറയുന്നത്. ഇവിടെ ബിജെപിയെ പ്രീണിപ്പിക്കുന്നതിന് നേരത്തെ പറഞ്ഞ കാര്യം ആന്റണി മറന്നുപോകരുത്. കോണ്‍ഗ്രസുകാരില്‍ പലരും പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിക്കാരുമാണെന്നാണ് അന്ന് ആന്റണി പറഞ്ഞത്.

സിപിഐ എം മഹാമേരുവാണെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരിശോധിക്കണം. മുമ്പുണ്ടായിരുന്ന മസ്സില്‍ ഇപ്പോള്‍ പിടിച്ചാല്‍ വരില്ല. കോണ്‍ഗ്രസിന്റെ മസ്സില്‍ ശോഷിച്ചുപോയി. വലിയ സംസ്ഥാനങ്ങളുടെ കാര്യംതന്നെ പരിശോധിക്കൂ. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെന്തായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ടി കോണ്‍ഗ്രസിനൊപ്പം മത്സരിച്ചു. ആ ഒറ്റക്കാരണംകൊണ്ടുതന്നെ ആ പാര്‍ടിയും ശോഷിച്ചുപോയി. തെറ്റ് മനസിലാക്കി ബിഎസ്പിക്കൊപ്പം ചേര്‍ന്ന് സമാജ്വാദി പാര്‍ടി മത്സരിച്ചപ്പോള്‍ കാലങ്ങളായി ജയിച്ചുവരുന്ന ഗൊരഖ്പൂരില്‍ ബിജെപി വീണു. സമാജ്വാദി പാര്‍ടി ജയിച്ചു. ആ സന്ദേശം ഉള്‍ക്കൊള്ളാന്‍ ആന്റണി തയ്യാറാകണം. മതേരപാര്‍ടികളെ അംഗീകരിക്കുകയാണ് ആന്റണി ചെയ്യേണ്ടത്.

ത്രിപുരയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം ബിജെപിയിലേക്ക് പോകുന്നതാണ് നാം കണ്ടത്. വര്‍ഗീയതയുമായി സന്ധിചെയ്യുന്ന സമീപനമാണ് നോട്ടയ്ക്കും പിന്നില്‍ കോണ്‍ഗ്രസിനെ എത്തിച്ചത്. ഇങ്ങനെയൊരു ഗതികെട്ട പാര്‍ടി വേറെ ഉണ്ടോ. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പുതിയ സാഹചര്യം രൂപപ്പെട്ടു. കേന്ദ്ര ഭരണം ഉപയോഗിച്ച് ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം വരുതിയിലാക്കി കര്‍ണാടകയില്‍ ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നതാണെന്നും പിണറായി പറഞ്ഞു.

Story by
Read More >>