ദുരഭിമാനക്കൊലയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി ഷാനു ചാക്കോയും അഞ്ചാം പ്രതി ചാക്കോ ജോണും

കൊച്ചി: കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി ഷാനു ചാക്കോയും അഞ്ചാം പ്രതി ചാക്കോ ജോണും...

ദുരഭിമാനക്കൊലയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി ഷാനു ചാക്കോയും അഞ്ചാം പ്രതി ചാക്കോ ജോണും

കൊച്ചി: കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി ഷാനു ചാക്കോയും അഞ്ചാം പ്രതി ചാക്കോ ജോണും ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും പിതാവുമാണ് ഇരുവരും.

കണ്ണൂരില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കെവിന്‍റെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കാണിച്ചാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാനുവും ചാക്കോയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.


ചാക്കോ ജോണ്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും അതിനാല്‍ കസ്റ്റഡി ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഒന്നാംപ്രതിയായ ഷാനുവാണ് കെവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് കരുതുന്നത്.

അക്രമി സംഘത്തെ ഒന്നിപ്പിച്ചത് ഷാനുവാണെന്ന് കേസില്‍ നേരത്തേ പിടിയിലായ നിയാസും റിയാസും മൊഴി നല്‍കിയിട്ടുണ്ട്. തന്റെ മാതാപിതാക്കള്‍ക്ക് കെവിനെ ആക്രമിക്കുന്ന വിവരം അറിയാമായിരുന്നെന്ന് നീനു പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്നാണ് നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ വീടുകയറി ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ എടുത്തിരിക്കുന്നത്.

Story by
Read More >>